രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്‍ഡ് ഓര്‍ഡര്‍ സെപ്റ്റംബർ നാലിന് തിയറ്ററുകളിലെത്തും.
കൊച്ചി നഗരത്തിന്റെ പശ്ചാത്തില്‍ ഒരു പോലീസ് സ്റ്റോറി ആക്ഷന്‍, മാസ് എന്റര്‍ടെയ്നറായി അവതരിപ്പിക്കുകയാണ്. പ്രേമചന്ദ്രന് എ. ജി, മഹാ സുബൈര്‍ എന്നിവരാണു നിർമാണം.
പ്രകാശ് വര്‍മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഋതു ദേവ് അയ്യപ്പന്, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജന് സുദര്ശന്, നിജാദ് ബാബു തോമസ്, ഷെര്‍ഷ ഷെരിഫ്, റിനോഷ് ജോര്‍ജ്, അമല്‍ ജോസ് ആന്റണി, ബോബി കുര്യന്, വി.കെ. പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവന്, ആനന്ദ് മന്മഥന്, ജോണി ആന്റണി, ഭീമന്‍രഘു, നന്ദു തുടങ്ങിയവർ മറ്റു വേഷങ്ങളിൽ. പിആർഒ വാഴൂർ ജോസ്.